ന്യൂഡല്‍ഹി|
jibin|
Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (17:13 IST)
ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്‌താണ് കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ അംഗീകരിക്കുന്നുവെന്നും. ബിജെപിയുടെ ഈ വലിയ വിജയത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തോല്‍വി അംഗീകരിക്കുന്നുവെന്ന് സോണിയ ഗാന്ധിയും അറിയിച്ചു.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിന്റെ പല പ്രമുഖരായ നേതാക്കളും ഇരു സംസ്ഥാനങ്ങളിലും തോല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രിയങ്കാ ഗാന്ധിയെ നേതൃനിരയിലേക്ക് കൊണ്ടു വരണമെന്ന മുറവിളി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
പ്രിയങ്കയെ സജീവ രാഷ്‌ട്രീയത്തിൽ ഇറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ എഐസിസി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. പ്രിയങ്കയെ കൊണ്ടുവരൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ബാനറുകളുമായായിരുന്നു പ്രകടനം. ഇരുന്നൂറ്റിയമ്പതോളം പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തതിൽ കൂടുതലും സ്ത്രീകളായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.