അമേഠി|
VISHNU.NL|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (08:06 IST)
ജപ്പാന്‍ സന്ദര്‍ശനത്തിനു പോയ പ്രധാന മന്ത്രി നരേന്ദ്ര മോഡിയേ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യം വിലക്കയറ്റത്തിലും ഊര്‍ജ്ജപ്രതിസന്ധിയിലും നട്ടം തിരിയുമ്പോള്‍ പ്രധാനമന്ത്രി ചെണ്ടകൊട്ടിക്കളിക്കുകയാണെന്നാണ് രാഹുല്‍ കുറ്റപ്പെടുത്തിയത്.
സ്വന്തം മണ്ഡലമായ അമേഠിയില്‍ നടന്ന പൊതുപരിപാടിക്കിടേയാണ് രാഹുലിന്റെ പരാമര്‍ശം. അഴിമതിയും പണപ്പെരുപ്പവും തടയുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. എന്നാല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇപ്പോള്‍ വാഗ്ദാനങ്ങളെല്ലാം മറന്നിരിക്കുകയാണെന്നും ഭരണത്തിലേറി നൂറുദിവസം പിന്നിട്ടപ്പോള്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ മോഡി സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം പരിപാടിക്കെത്തിയ രാഹുലിനേ പ്രദേശ വാസികള്‍ തടഞ്ഞുവച്ചിരുന്നു. വികസനമില്ലായ്മ, വൈദ്യുതി, കുടിവെള്ളക്ഷാമം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാനാണ് രാഹുല്‍ മോഡിക്കെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നത്.
രാഹുല്‍ഗാന്ധിയുടെ വിമര്‍ശത്തോട് കടുത്ത ഭാഷയിലാണ് മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യനായിഡു പ്രതികരിച്ചത്. സ്വന്തം പാര്‍ട്ടി തന്നെ രാഹുലിനെ കേള്‍ക്കുന്നില്ലെന്നും പിന്നെന്തിനാണ് തങ്ങള്‍ അദ്ദേഹത്തെ മുഖവിലയ്‌ക്കെടുക്കുന്നതെന്നും വെങ്കയ്യ ചോദിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.