രാജ്യം പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പ്രധാനമന്ത്രി ജപ്പാനില്‍ ചെണ്ട കൊട്ടികളിച്ചു : രാഹുല്‍ ഗാന്ധി

അലഹബാദ്| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (18:48 IST)
രാജ്യം വൈദ്യുതി പ്രതിസന്ധിയും വിലക്കയറ്റവും നേരിടുമ്പോള്‍ പ്രധാനമന്ത്രി ജപ്പാനില്‍ ചെണ്ട കൊട്ടികളിക്കുകയാണെന്ന്
കൊണ്‍ഗ്രസ് ഉപാധ്യക്ഷന്‍
രാഹുല്‍ ഗാന്ധി. അമേഠിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍

രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ആദ്യം വേണ്ടതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി സര്‍ക്കാരിന്റെ 100 ദിവസം കഴിഞ്ഞുവെന്നും
വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍
മറന്നുവെന്നും കുറ്റപ്പെടുത്തി.

നേരത്തെ സ്വന്തം മണ്ഡലമായ അമേഠിയിലെത്തിയ രാഹുലിനെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തടഞ്ഞിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :