അമേഠിയില്‍ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞുവെച്ചു

അമേഠി| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (16:31 IST)
അമേഠിയില്‍ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞുവെച്ചു.
സ്വന്തം മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കു നേരെ ശക്തമായ ജനകീയ പ്രതിഷേധമാണ് ഉയര്‍ന്നത്. മണ്ഡലത്തില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുലിനെ ജനക്കൂട്ടം തടഞ്ഞുവെച്ചു. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ പരിഹാരം കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് രാഹുലിനെ മോചിപ്പിച്ചത്.

കനത്ത സുരക്ഷാസംവിധാനങ്ങളുണ്ടായിട്ടും രാഹുലിനെ കടത്തിവിടാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. ഏറെ നേരം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ നേതാക്കളും നാട്ടുകാരും തമ്മിലുള്ള ചര്‍ച്ചയിലാണ് നാട്ടുകാര്‍ വഴിയൊരുക്കിയത്.

അമേഠിയിലെ ജനകീയ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :