ലോട്ടറി അടിച്ചാലെ മോഡിയെ കാണാനൊക്കു!

മോഡി, അമേരിക്ക, ലോട്ടറി
വാഷിംഗ്‌ടണ്‍| VISHNU.NL| Last Modified ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (12:59 IST)
അടുത്ത മാസം 28 ന്‌ അമേരിക്കയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് മോഡിയേ കാണണമെന്നുണ്ടെങ്കില്‍ ലോട്ടറിയടിക്കണം. ഞെട്ടണ്ട. പരിപാടിയിലേക്ക് പ്രവേശനം തേടിക്കൊണ്ടുള്ള അപേക്ഷകരുടെ തള്ളിക്കയറ്റം കണ്ടാണ് സംഘാടകര്‍ ഈ കടുത്ത നടപടിയിലേക്ക് കടന്നത്.

ഇതോടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനായി കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുഴുവന്‍ പേര്‍ക്കും ഇപ്രാവശ്യം മോഡിയെ കാണാനൊക്കില്ലെന്ന് ഉറപ്പായി. മോഡിയേ സ്വീകരിക്കാനായി അമേരിക്കന്‍ പ്രവാസികള്‍ നടത്തുന്ന പരിപാടിക്കായി ലഭിച്ച സ്റ്റേഡിയത്തിന് അപേക്ഷകരേ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള വിസ്താരമില്ലാത്തതാണ് പ്രശ്നമായത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ കുറഞ്ഞത്‌ 70,000 പേരെങ്കിലും ഉണ്ടാവുമെന്നാണ്‌ ഇന്തോ-അമേരിക്കന്‍ സംഘടനകള്‍ കണക്കൂകൂട്ടിയിരുന്നത്‌. എന്നാല്‍ അത്രയും ആളുകളെ ഉള്‍ക്കൊളളാന്‍ കഴിയുന്നത്ര വലിയ സ്‌റ്റേഡിയം ലഭിക്കാതിരുന്നതാണ്‌ തിരിച്ചടിയായത്‌. ലഭിച്ച മാഡിസണ്‍ സ്‌ക്വയറിലാകട്ടെ ഏറ്റവും കൂടിയാല്‍ 20,000 പേര്‍ക്കു മാത്രമാണ്‌ ഇരിപ്പിടം തയ്യാറാക്കാന്‍ സാധിക്കുക.

തിങ്കളാഴ്‌ച വരെ ഇന്തോ-അമേരിക്കന്‍ സംഘടനകളില്‍ നിന്നും മതസ്‌ഥാപനങ്ങളില്‍ നിന്നും മാത്രമുളള അപേക്ഷകള്‍ 20,000 കവിയും ചെയ്തു. തിങ്കളാഴ്‌ച മുതല്‍ പൊതുജനങ്ങളില്‍ നിന്നുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു തുടങ്ങി.

സെപ്‌തംബര്‍ ഏഴ്‌ വരെയാവും ബുക്കിംഗ്‌. സൗജന്യമായുളള ബുക്കിംഗ്‌. അപേക്ഷിക്കുന്നവര്‍ക്കെല്ലാം പരിപാടിയിലേക്ക്‌ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ നറൂക്കെടുപ്പ്‌ എന്ന ആശയവുമായി സംഘാടകര്‍ മുന്നോട്ടു വന്നിരിക്കുന്നത്‌.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :