1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rahul Gandhi Will decide New Chief Minister

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു

Rahul gandhi, Operation Sarkar Chori Rahul Gandhi, Rahul Gandhi against BJP
Rahul Gandhi: ഒടുവിൽ അത് സംഭവിക്കുന്നു, കാത്തുകാത്തിരുന്ന മുഖ്യമന്ത്രിയെ കേരളം ഇന്നറിയും. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരിൽ ആരെയാണ് ഹൈക്കമാൻഡ് തീരുമാനിച്ചതെന്ന് ഉച്ചയ്ക്കു നടക്കുന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷം പ്രഖ്യാപിക്കും. 
 
ഉച്ചയ്ക്കു ഒന്നുമുതലാണ് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാകക്ഷി യോഗം നടക്കുക. ഈ യോഗത്തിൽ വെച്ച് എഐസിസി നിരീക്ഷകർ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കും. അതിനുശേഷം കേരളക്കരയും പുതിയ മുഖ്യമന്ത്രി ആരെന്ന് അറിയും. 
 
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ചേർന്ന് ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ലെയിം ചെയ്യുന്ന മൂന്ന് നേതാക്കളെയും ഇന്ന് നിയമസഭാകക്ഷി യോഗത്തിനു മുൻപ് രാഹുൽ ഗാന്ധി ഫോണിൽ ബന്ധപ്പെടും. ആരെയാണ് മുഖ്യമന്ത്രിയായി തീരുമാനിച്ചതെന്നും അതിനുള്ള കാരണവും ഓരോരുത്തരോടും വിശദീകരിക്കും. ഹൈക്കമാൻഡ് തീരുമാനിച്ചയാളെ അംഗീകരിക്കണമെന്നും പ്രതിഷേധങ്ങളിലേക്ക് പോകരുതെന്നും രാഹുൽ ആവശ്യപ്പെടും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. 
അടുത്ത ലേഖനം
നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിലെ പ്രതികരണം ഒറ്റവാക്കിലൊതുക്കി ഷിബു ബേബി ജോൺ