1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KC Venugopal cm

KC Venugopal: കെ.സി.വേണുഗോപാലിൽ ഉറച്ച് ഹൈക്കമാൻഡ്; രാജിഭീഷണിയുമായി സതീശൻ

കെ.സി.വേണുഗോപാലിനു 40 ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ട്

KC Venugopal, KC Venugopal likely to be Chief Minister Candidate of Congress, KC Venugopal vs VD Satheesan
KC Venugopal: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായി തുടരുന്നു. എംഎൽഎമാരുടെ പിന്തുണയിൽ കെ.സി.വേണുഗോപാൽ മുന്നിൽനിൽക്കുമ്പോൾ വി.ഡി.സതീശനായി പ്രവർത്തകർ തെരുവിൽ പ്രകടനവുമായി ഇറങ്ങുന്നു. 
 
കെ.സി.വേണുഗോപാലിനു 40 ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ട്. കെ.സിയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കെ.സി.വേണുഗോപാലിനു വേണ്ടി പറവൂരിൽ താൻ രാജിവയ്ക്കുമെന്ന ഭീഷണിയാണ് വി.ഡി.സതീശൻ ഉന്നയിക്കുന്നത്. 
 
ഇരിക്കൂറിൽ സജീവ് ജോസഫിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കെ.സി.വേണുഗോപാലിന്റെ തീരുമാനം. ഇതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ രാജിവയ്ക്കുമെന്ന സതീശന്റെ ഭീഷണി. ഇതാണ് ഹൈക്കമാൻഡിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 
അടുത്ത ലേഖനം
ബിജെപിയെ കടത്തിവെട്ടിയല്ലോ, വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ദേശീയ ഗാനത്തിന് മുൻപെ വന്ദേ മാതരം