കേരള മുഖ്യമന്ത്രി കെ സി തന്നെ, പ്രഖ്യാപനം ക്ലൈമാക്സിലോട്ട് അടുക്കുന്നു, നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്.
കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചയില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കിയതായാണ് സൂചന.
മുഖ്യമന്ത്രിയായി കെ സി വേണുഗോപാല്‍ തന്നെ വരുമെന്ന സൂചനകളാണ് ഈ ഘട്ടത്തില്‍ വരുന്നത്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായുള്ള അനൗപചാരിക ചര്‍ച്ചകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തില്‍ വേണോ ഡല്‍ഹിയില്‍ വേണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം.