ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (19:44 IST)
മോഡി സര്‍ക്കാരിനെതിരെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചാബിലെ കര്‍ഷക ആത്മഹത്യ നടന്ന സ്ഥലങ്ങളിലേക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്രതിരിച്ചു. ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്ത് സാധാരണക്കാരനേപ്പൊലെ പൊതുജനത്തിന്റെ പ്രശ്നങ്ങള്‍ മനസിലാക്കാനാണ് രാഹുലിന്റെ ശ്രമമെന്നാണ് വിവരം.
പഞ്ചാബിന്‍റെ നെല്ലറ എന്ന് അറിയപ്പെടുന്ന ഖന്ന,ഗോപിന്ദ്ഘര്‍ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ കര്‍ഷകരുടെ സ്ഥിതിഗതികള്‍ അറിയുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ഇവിടുത്തെ കര്‍ഷകരുടെ സ്ഥിതി ദയനീയമാണെന്നാണ് അറിഞ്ഞത്. അവരെ നേരിട്ട് കാണുകയാണ് ഉദ്ദേശ്യം- രാഹുല്‍ പറഞ്ഞു. മോഡി സര്‍ക്കാറിന്‍റെ ഭൂപരിഷ്കരണ നയത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് രാജ്യത്തെ മുഖ്യ പ്രശ്നം. കര്‍ഷകര്‍ക്ക് അവരുടെ ഭൂമി അന്യമാക്കാനാണ് നീക്കം. ഇതിനെരെ പൊരുതുമെന്നും രാഹുല്‍ പറഞ്ഞു.
മോഡി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പദയാത്രക്ക് രാഹുല്‍ ഗാന്ധി പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായുള്ള കരുനീക്കങ്ങള്‍ക്ക് വ്യാപകമായ പിന്തുണ ലഭിക്കുന്നതിനായാണ് രാഹുല്‍ ഈ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 56 ദിവസം അജ്ഞാത വാസത്തിലായിരുന്ന രാഹുല്‍ ഗാന്ധി തിരികെ എത്തിയതിനു ശേഷം കേന്ദ്രസര്‍ക്കാരിനെതിരെ കടന്നാക്രമിക്കുന്ന നിലപാടുകളാണ് എടുക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.