രാഹുല്‍ പദയാത്രക്കൊരുങ്ങുന്നു, ഇളകുമോ മോഡിയുടെ ജനപ്രീതി?

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (16:02 IST)
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ജനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി പദയാത്രയ്ക്ക് ഒരുങ്ങുന്നു. ഭൂമിയേറ്റെടുക്കല്‍ നിയമം, തൊഴി, കാര്‍ഷിക മേഖലകളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് രാഹുല്‍ഗാന്ധി പദയാത്ര സംഘടിപ്പിക്കുക എന്നതാണ് വിവരം. ഈ മാസം 30ന് മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുക എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കര്‍ഷക ആത്മഹതു ചെയ്ത വിദര്‍ഭയില്‍ നിന്ന് പദയാത്രയ്ക്ക് തുടക്കമിട്ടാല്‍ ദേശീയ തലത്തില്‍ സര്‍ക്കാരിനെതിരെ കര്‍ഷക വികാരം ഉയര്‍ത്തിക്കൊണ്ട് വരാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള കൃഷിനാശത്തില്‍ കര്‍ഷക ആത്മഹത്യ ഏറെ നടന്നിട്ടുള്ള മേഖലകളിലായിരിക്കും രാഹുല്‍ ഗാന്ധി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക. കാലാവസ്ഥ അനുകൂലമായാല്‍ ദിവസേന 15-18 കിലോമീറ്റര്‍ പദയാത്ര നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. മഹാരാഷ്ട്രയിലെ മറാത്താവാദ, തെലുങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലൂടെ യാത്ര കടന്നുപോകുമെന്നും വിവരങ്ങളുണ്ട്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ രണ്ടു മാസത്തോളം രാജ്യം വിട്ട് അജ്ഞാത വാസത്തിലായിരുന്ന രാഹുല്‍ ഗാന്ധി തിരിച്ചെത്തിയത് പുതിയ കരുത്ത് ആര്‍ജിച്ചായിരുന്നു. രണ്ടാം സഘട്ട സമ്മേളന കാലത്ത് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനയത്തിനെതിരെയും നെറ്റ് സമത്വത്തിനു വേണ്ടിയും രാഹുല്‍ പാര്‍ലമെന്റിനു പുറത്തും അകത്തും ശക്തമായി പ്രതികരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :