പഞ്ചാബിനെ ബോള്‍ട്ടിട്ട് മുറുക്കി, ഏറ്റുവാങ്ങിയത് അഞ്ചാം തോല്‍വി

  ഐപിഎല്‍ ക്രിക്കറ്റ് , കിംഗ്‌സ് ഇലവന്‍ പഞ്ചാബ് , സൺറൈസേഴ്സ് ഹൈദരാബാദ് , ക്രിക്കറ്റ്
മൊഹാലി| jibin| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (10:16 IST)
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായിരുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഇക്കുറി ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ചാമത്തെ തോൽവി. ഇരുപത് റണ്ണിന് സൺറൈസേഴ്സ് ഹൈദരാബാദാണ് അവരെ തോൽപ്പിച്ചത്. നിശ്ചിത ഓവറില്‍
സൺറൈസേഴ്സ് 150/6 എന്ന സ്കോർ ഉയർത്തിയപ്പോൾ പഞ്ചാബിന്റെ മറുപടി 130/9-ൽ ഒതുങ്ങുകയായിരുന്നു.

20 ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ഹൈദരാബാദ് 150 റണ്‍സ് ഉയര്‍ത്തിയത്. ഡേവിഡ് വാര്‍ണറുടെ അര്‍ധശതകമാണ് അവര്‍ക്ക് പൊരുതാവുന്ന സ്കോര്‍ നല്‍കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 12.2 ഓവറില്‍ 72/5 എന്നനിലയില്‍ പതറുകയായിരുന്നു. ഓപണര്‍ മനൻവോറ (5), ജോര്‍ജ് ബെയ്ലി (22), ഡേവിഡ് മില്ലര്‍ (15), മുരളി വിജയ് (12), ഷോൺ മാർഷ് (1) എന്നിവര്‍ പരാജയമായപ്പോള്‍ 33 പന്തില്‍ 42 റണ്‍സെടുത്ത സാഹയെയും 13 പന്തില്‍ 17 റണ്‍സെടുത്ത അക്ഷര്‍ പൊരുതി നൊക്കിയെങ്കിലും ട്രെന്‍റ് ബോള്‍ട്ട് എന്ന ന്യൂസിലന്‍ഡുകാരന്റെ മുന്നില്‍ ഇരുവരും മുട്ടുമടക്കിയപ്പോള്‍ പഞ്ചാബിന്റെ മറുപടി 130/9-ൽ ഒതുങ്ങുകയായിരുന്നു.

ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദിന് ഡേവിഡ് വാര്‍ണറുടെ അര്‍ധശതകമാണ് (41 പന്തില്‍ 10 ഫോറും ഒരു സിക്സും 58 റണ്‍സ്) പൊരുതാവുന്ന സ്കോര്‍ നല്‍കിയത്. ശിഖര്‍ ധവാന്‍ അടക്കമുള്ള മറ്റ് താരങ്ങള്‍ക്ക് ആവശ്യമായ പ്രകടനങ്ങള്‍ കഴിയാതെ പോയി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം നല്‍കി മൂന്നു വിക്കറ്റെടുത്ത ബോള്‍ട്ടാണ് കളിയിലെ കേമന്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :