മംഗോളിയയ്‌ക്ക് സഹായം: മോഡിക്കെതിരെ ആഞ്ഞടിച്ച് ശിവസേന

നരേന്ദ്ര മോഡി , ശിവസേന , രാജ്യത്തെ കര്‍ഷകര്‍ , എന്‍ഡിഎ
മുംബൈ| jibin| Last Updated: ബുധന്‍, 20 മെയ് 2015 (12:31 IST)
ത്രിരാഷ്‌ട്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എന്‍ഡിഎയുടെ സഖ്യകക്ഷിയായ രംഗത്ത്. മംഗോളിയക്ക് ഒരു ബില്ല്യണ്‍ യുഎസ് ഡോളറിന്റെ സഹായ വാഗ്ദാനം നല്‍കിയത് തെറ്റായ തീരുമാനമാണ്. രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചനയാണ് അദ്ദേഹം ചെയ്തതെന്നു പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

കാലം തെറ്റി പെയ്ത മഴയും ആലിപ്പഴ വര്‍ഷവും മൂലം വരുമാനം നഷ്ടപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് മോഡി മംഗോളിയക്ക് ഒരു ബില്ല്യണ്‍ യുഎസ് ഡോളറിന്റെ സഹായ വാഗ്ദാനം നല്‍കിയത്. രാജ്യത്തിനകത്ത് തന്നെ ഇത്രയേറെ കടബാധ്യത ഉള്ളപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്താണ്. ജപ്പാനില്‍ നിന്ന് സഹായം ലഭിച്ച ഇന്ത്യ അത് മംഗാളിയക്ക് നല്‍കുകയാണ്. ജപ്പാന് വേണമെങ്കില്‍ അത് നേരിട്ട് മംഗോളിയക്ക് നല്‍കാവുന്നതേയുള്ളുവെന്നും ശിവസേന വ്യക്തമാക്കി.

മംഗോളിയയെ സഹായിക്കുന്നതിന് പകരം മഹാരാഷ്ട്രയിലെ കര്‍ഷകരോടും ജെയ്താപുര്‍ ആണവനിലയം മൂലം ദുരിതം അനുഭവിക്കുന്ന കൊങ്കണ്‍ മേഖലയിലെ ജനങ്ങളോടുമായിരുന്നു പ്രധാനമന്ത്രി അനുഭാവം പ്രകടിപ്പിക്കേണ്ടത്. അവരെയായിരുന്നു സഹായിക്കേണ്ടിയിരുന്നതെന്നും ശിവസേന പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :