1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. narendra modi , china , india

ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി

നരേന്ദ്ര മോഡി
ചൈന, മംഗോളിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി മടങ്ങിയെത്തി. ചൊവ്വാഴ്ച രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അദേഹം ഡല്‍ഹിയിലെത്തിയത്. ആറു ദിവസത്തെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി, മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധം ഉറപ്പിക്കുകയും നിരവധി വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ചൈനീസ് സന്ദര്‍ശനത്തോടെയാണു മോദി ആറു ദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചത്. മൂന്നുരാജ്യങ്ങളിലെ നേതാക്കളുമായി വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ സംഘം ചര്‍ച്ച ചെയ്തു.
About Writer
jibin