തിരുവനന്തപുരം|
jibin|
Last Modified ശനി, 25 ഏപ്രില്‍ 2015 (18:01 IST)
ബാർ കോഴ കേസിൽ ആരോപണവിധേയനായ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ സമരം ശക്തമാക്കാന്‍ ഇന്നു ചേർന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മേയ് 7ന് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപരോധം നടത്തും.
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി മത്സരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഉപരോധ സമരത്തിൽ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയെ സഹകരിപ്പിക്കാനും എൽഡിഎഫ് യോഗം തീരുമാനിച്ചു.
ബാർ കോഴ കേസിൽ മന്ത്രി ബാബുവിനെതിരായ ആരോപണം പ്രത്യേകം അന്വേഷിക്കാത്തത് കേസ് അട്ടിമറിക്കാനാണെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.