ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 26 ഏപ്രില്‍ 2015 (16:46 IST)
നേപ്പാളിന്റെ വേദന ഇന്ത്യയുടേതുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളിന്റെ ദു:ഖത്തില്‍ ഇന്ത്യയും പങ്കു ചേരുന്നതായും നേപ്പാളിന്റെ ദു:ഖം ഇന്ത്യയുടേത് കൂടിയാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.
2011ലെ കച്ച് ഭൂകമ്പം അനുഭവിച്ച ഇന്ത്യയിലെ ജനതക്ക് അതിന്റെ ഭീകരത മനസിലാക്കാന്‍ കഴിയും. കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളില്‍ കുടുങ്ങിയവരെ എത്രയും പെട്ടന്ന് പുറത്തെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
നേപ്പാളിലെ ജനതയുടെ കണ്ണീരൊപ്പാന്‍ ഇന്ത്യയുമുണ്ട്. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാതി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അംബേദ്കറിന്‍റെ 125ആം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്മാരകത്തിനായി സ്ഥലം വിട്ടു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായും മോഡി അറിയിച്ചു.