കേക്ക് മുറിക്കരുത്, പോസ്റ്റര്‍ വേണ്ട; തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി

രേണുക വേണു| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (10:51 IST)

കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ 51-ാം ജന്മദിനമാണ് ജൂണ്‍ 19 ന്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ജന്മദിനാഘോഷം നടത്തരുത്, കേക്ക് മുറിക്കരുത്, പോസ്റ്ററുകളും ബാനറുകളും വേണ്ട തുടങ്ങി ഒരു പരിപാടികളും അരുതെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കോവിഡ് മഹാമാരിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഈ അവസരം ഉപയോഗിക്കണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കിറ്റ്, ഭക്ഷ്യകിറ്റ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വിതരണം ചെയ്യാന്‍ പിസിസികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :