മലയാളത്തിൽ സംസാരിക്കാം: വിവാദ സർക്കുലർ പിൻവലിച്ച് ജിബി പന്ത് ആശുപത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ജൂണ്‍ 2021 (11:53 IST)
നഴ്‌സിങ് ജീവനക്കാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ പിൻവലിച്ച് ഡൽഹി ജിബി പന്ത് ആശുപത്രി അധികൃതർ. മലയാളം ജോലി സമയത്ത് നിരോധിച്ച് കൊണ്ട് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.


തൊഴിൽ സമയത്ത് നഴ്‌സുമാർ തമ്മിൽ മലയാളം സംസാരിക്കുന്നത് സഹപ്രവർത്തകർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി എന്നയിരുന്നു നഴ്‌സിങ് സൂപ്രണ്ടിന്റെ സർക്കുലർ. ജോലിസ്ഥലത്തു മലയാളം കേള്‍ക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമെന്നും നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ജയ്‌റാം രമേശ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ സർക്കുലറിനെതിരെ രംഗത്തെത്തിയതോടെ സംഭവം വലിയ വിവാദമാകുകയായിരുന്നു. ഇതിനെ തുടർന്നാണ് സർക്കുലർ പിൻവലിക്കാൻ തീരുമാനമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :