രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 39,097 പേര്‍ക്ക്; ആകെ മരണം 4.20 ലക്ഷം കടന്നു

ശ്രീനു എസ്| Last Modified ശനി, 24 ജൂലൈ 2021 (12:46 IST)
രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 546 മരണങ്ങളാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകള്‍.

ഇന്നലെ മഹാരാഷ്ട്രയില്‍ 6,753 ഉം മധ്യപ്രദേശില്‍ 11 ഉം, സിക്കിമില്‍ 257 കൊവിഡ് കേസുകളും, കര്‍ണാടകയില്‍ 1,705 ഉം കേരളത്തില്‍ 17,518 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :