ലോകകപ്പിലെ സൂപ്പർ താരം ഇനി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ !

Sumeesh| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (17:09 IST)
ഇന്ത്യൻ സൂപെർ ലീഗിന്റെ ആവേശങ്ങൾക്ക് തുടക്കമായി കഴിഞ്ഞു. ദേവിഡ് ജെയിംസ് ഒരുക്കിയ ബ്ലസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാ‍ളികൾ
ഇത്തവണ കൂടുതൽ കരുത്തരായ കേരള ബ്ലാസ്റ്റേഴ്സ് ടീമണ് ഐ എസ് എല്ലിൽ മാറ്റുരക്കാൻ ഒരുങ്ങുന്നത്. ഇതിനിടെ ലോകകപ്പിലെ സൂപ്പർ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരളാ ബ്ലസ്റ്റേഴ്സ്.

2017ലെ അണ്ടർ 17 ലോകകപ്പിൽ മികച്ച ഹെഡറിലൂടെ ഇന്ത്യക്ക്
ഗോൾ സമ്മനിച്ച ജീക്‌സന്‍ സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ മധ്യനിരയിലെത്തിച്ചിരിക്കുന്നത്. മിനർവ പഞ്ചാബ് താരമായ ജിക്സൺ നിലവിൽ കരാർ അടിസ്ഥാനത്തിൽ ഇന്ത്യ ആരോസിലാണ് കളിക്കുന്നത്.

എന്നാൽ താരത്തെ ടീമിലെത്തിച്ചെങ്കിലും ഈ സീസണിൽ കളിക്കാൻ ജിക്സൺ സിങ്ങിനായേക്കില്ല. ഐലീഗ് കളിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ജിക്സ്ണെ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ആരോസിനു വിട്ടുകൊടുത്തതിനാലാണ് ഇത്. അടുത്ത സീസൺ മുതലാവും താരം ബ്ലാസ്റ്റേഴ്സ് മധ്യ നിരയിൽ ശക്തിയറിയിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :