ദൃശ്യങ്ങൾ ഫോണിൽ പകർത്തി യുവാവ് ജീവനൊടുക്കി

Sumeesh| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (16:14 IST)
കുളത്തുപ്പുഴ: സ്വന്തം മരണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തി യുവാവ് തൂങ്ങിമരിച്ചു. കുളത്തൂപ്പുഴ കൈതക്കാട് 30 കാരനായ നിഹാസ് ആണ് മരണ ദൃശ്യങ്ങൾ പകർത്താൻ മൊബൈൽ ഫോൺ സജ്ജികരിച്ച ശേഷം ചെയ്തത്.

മരണ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി അകന്നു ജീവിക്കുകയായിരുന്നു ഇയാ‍ൾ. രണ്ട് വയസുള്ള മകളുടെ പിതാവാണ് മരണപ്പെട്ട നിഹാസ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :