Sumeesh|
Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (17:34 IST)
റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റോണാൾഡോ മാറാനുണ്ടായ കരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫുട്ബോൾ ലോകത്തിന് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല ഇതിനിടെ മാഡ്രിഡ് വിടാൻ റോണാൾഡോ നേരത്തെ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോരെന്റിനോ പെരെസ്.
റയൽമാഡ്രിഡ് വിടൻ ക്രിസ്റ്റിയാനോ ആഗ്രഹിച്ചിരുന്നെന്നും വ്യക്തിപരമായ കാരണങ്ങണ് ഇതിനു പിന്നിൽ ഉണ്ടായിരുന്നത് എന്നുമായിരുന്നു റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. റയലിൽ എന്നും റൊണാൾഡോക്ക് സ്ഥാനമുണ്ടാകും എന്നു പറയാനും ഫ്ലോരെന്റിനോ മടിച്ചില്ല.
റയല്‍ മാഡ്രിഡിന്റെ ടോപ്പ് സ്കോററാണ് റൊണാള്‍ഡോ. 450 ഗോളുകളാണ് വെറും 438 മത്സരങ്ങളില്‍ നിന്നും ക്രിസ്റ്റിയാനോ നേടിയത്.നൂറു മില്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയത്.