സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

Rahul gandhi
അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2024 (12:51 IST)
Rahul gandhi
ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം പിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. യാത്ര തടസ്സപ്പെടുത്തിയതോടെ പോലീസ് വാഹനത്തിലെങ്കിലും പോവണമെന്ന നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ ഇതിന് പോലീസ് അനുമതി നല്‍കിയില്ല.


രാവിലെ 11 മണിയോടെയായിരുന്നു രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം അതിര്‍ത്തിക്കടുത്ത് എത്തിയത്. എം പിമാരുടെ വാഹനം ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കെ സി വേണുഗോപാല്‍ എം പിയും ഒപ്പമുണ്ടായിരുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രദേശം സാധാരണ നിലയിലെത്താന്‍ അവര്‍ താത്പര്യപ്പെടുന്നില്ലെന്നും സമാജ് വാഫി പാര്‍ട്ടി എം പി ഡിമ്പിള്‍ യാദവ് പ്രതികരിച്ചു.
സംഭല്‍ സന്ദര്‍ശനത്തിനെത്തിയ മുസ്ലീം ലീഗ് പ്രതിനിധികളെയും കഴിഞ്ഞദിവസം തടഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :