കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

arun k Vijayan
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 നവം‌ബര്‍ 2024 (13:59 IST)
arun k Vijayan
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ 6 ജില്ലാ കളക്ടര്‍മാര്‍ക്കാണ് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്‍കുന്നത്. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് പരിശീലനം. പരിശീലനത്തിനുശേഷം അരുണ്‍ വിജയന്‍ വീണ്ടും കണ്ണൂര്‍ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കും. അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പ് അപേക്ഷകനായ ടിവി പ്രശാന്തിനെതിരായ പരാതിയില്‍ ടിവി പ്രശാന്തിന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് സംഘം കണ്ണൂരിലെത്തി.

കോണ്‍ഗ്രസ് നേതാവ് ടി ഒ മോഹനനാണ് പരാതി നല്‍കിയത്. എ ഡി എമ്മിന് പണം നല്‍കിയതില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് വിജിലന്‍സ് എസ്പിയാണ് മൊഴിയെടുക്കുന്നത്. പരാതിക്കാരന്റെ മൊഴിയും ഇന്ന് എടുക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :