1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pure EV Scooter catches Fire in chennai

റോഡരികിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു, നാലുദിവസത്തിനിടെ ഇത് നാലാമത്തെ സംഭവം

ചെന്നൈ
ചെന്നൈ: റോഡരികിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ചെന്നൈയിലാണ് സംഭവം. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയായ പ്യുവർ ബസ്റ്റിന്റെ ഇലക്ട്രിക് സ്കൂട്ടറിലാണ് തീ ആളിപടർന്നത്.
 
നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ പ്രമുഖ ഇലക്ട്രിക് വാഹനനിർമ്മാതാക്കളായ ഒലയുടെയും ഒകിനാവ ഓട്ടോടെക്കിന്റെയും സ്കൂട്ടറുകൾക്ക് സമാനമായി തീ പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം പുനെയിലാണ് ഒലയുടെ സ്കൂട്ടർ കത്തിനശിച്ചത്.
അടുത്ത ലേഖനം
സെൻസെക്‌സ് 740 പോയന്റ് കുതിച്ചു, നിഫ്റ്റി 17,500നരികെ