1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident Chennai Deekshith

സ്‌കൂൾ വാനിന്റെ അടിയിൽ പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Accident
ചെന്നൈ: സ്‌കൂൾ വാനിന്റെ അടിയിൽ പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ചെന്നൈ ആഴ്വാർ തിരുനാഗർ വെങ്കിടേശ്വര പ്രൈവറ്റ് സ്‌കൂളിലെ ദീക്ഷിത് എന്ന രണ്ടാം ക്ളാസുകാരനാണ് മരിച്ചത്.

സ്‌കൂൾ കാമ്പസിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. സ്‌കൂൾ വാനിൽ നിന്ന് ഇറങ്ങി സ്‌കൂളിലേക്ക് പോയ ദീക്ഷിത് പിന്നീട് വണ്ടിയിലേക്ക് തിരികെയെത്തി. എന്നാൽ ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടിയുടെ മേൽ കയറുകയായിരുന്നു. കുട്ടി അപകട സ്ഥലത്തു തന്നെ മരിച്ചു.  
അടുത്ത ലേഖനം
ഒരു കോടിയുടെ കുഴൽപ്പണം തട്ടിയെടുത്തു : മൂന്നു പേർ അറസ്റ്റിൽ