പഞ്ചാബില്‍ നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (13:35 IST)
നാലു യുവതികള്‍ ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. പഞ്ചാബിലെ ജലന്തറില്‍ ആണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഫാക്ടറി തൊഴിലാളിയെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലു സ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ലതര്‍ കോംപ്ലക്‌സ് റോഡില്‍ തടഞ്ഞുനിര്‍ത്തി വിലാസം ചോദിക്കുന്നു എന്ന വ്യാജനെയാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്.

22നും 23 നും ഇടയില്‍ പ്രായമുള്ള നാല് സ്ത്രീകള്‍ ചേര്‍ന്നാണ് യുവാവിനെ കാറില്‍ കയറ്റിയത്. തന്നെ അബോധാവസ്ഥയിലാക്കിയെന്നും നാല് യുവതികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നും ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് അവശനായ യുവാവിനെ റോഡില്‍ യുവതികള്‍ ഉപേക്ഷിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :