കൃത്യസമയത്തുതന്നെ ഹാജരാകാത്ത ജീവനക്കാര്‍ക്ക് അച്ചടക്ക നടപടി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (19:32 IST)
ഇനിമുതല്‍ ഫീസില്‍ കൃത്യസമയത്തുതന്നെ ഹാജരാകാത്ത ജീവനക്കാര്‍ക്ക് അച്ചടക്ക
നടപടി നേരിടേണ്‌ടി വരും. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഓഫ്‌ പേഴ്സണല്‍ ആന്‍ഡ്‌ ട്രെയിനിംഗ്‌ (ഡിഒപിറ്റി) പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഉത്തരവില്‍ സര്‍ക്കാര്‍ ഓഫീസില്‍ പാലിക്കേണ്‌ട കൃത്യനിഷ്‌ഠയെക്കുറിച്ചും മര്യാദയെക്കുറിച്ചുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസില്‍
ജീവനക്കാര്‍ ഓഫീസില്‍ കൃത്യസമയത്തുതന്നെ ഹാജരാകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ഓഫീസിലും ആധാര്‍ ഇനേബിള്‍ഡ്‌ ബയോമെഡ്രിക്‌ അറ്റന്‍ഡന്‍സ്‌ (എഇബിഎഎസ്‌) സംവിധാനം നടപ്പാക്കുമെന്നും ഡിഒപിറ്റി അറിയിച്ചു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാര്‍ക്കും പുതിയ നിര്‍ദേശം ബാധകമാണന്നും ഡിഒപിറ്റി അറിയിച്ചിട്ടുണ്‌ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :