കോട്ടയം|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (12:48 IST)
കോട്ടയം മള്ളുശേരിയില്‍ ചാരായവുമായി
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ
ഷാഡോ പൊലീസ് സംഘം പിടികൂടി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മള്ളുശേരി വെളിയില്‍ ജെയിംസ് ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും നാല് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്
നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ അക്കൌണ്ടന്റായ ജെയിംസ്, വീട്ടില്‍ ഉണ്ണിയപ്പം നിര്‍മിച്ചു വില്‍പന നടത്തിയിരുന്നു.
ഇതിന്റെ മറവിലാണ് ഇയാള്‍ വീട്ടില്‍ ചാരായം വാറ്റിയിരുന്നതെന്നു പൊലീസ് പറഞ്ഞു. പ്രദേശത്ത് വ്യാപകമായി ചാരയ വില്പന നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.