ബാര്‍ തൊഴിലാളി ആത്മഹത്യ ചെയ്തു

കൊട്ടാരക്കര:| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (18:34 IST)
ബാര്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. എഴുകോണ്‍ വാക്കനാട് നീലക്കുറിഞ്ഞി വീട്ടില്‍ സുനില്‍ കുമാറാ(36) ണ് മരിച്ചത്. ഇന്നലെ രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സുനില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ സുനില്‍ മൂന്നാറിലും തുടര്‍ന്ന് എറണാകുളത്തും ബാര്‍ തൊഴിലാളിയായിരുന്നു. ഈ കാലയളവില്‍ വീട് നിര്‍മ്മാണത്തിനായി കരീപ്ര സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 3.5 ലക്ഷം രൂപ ഇദ്ദേഹം വായ്പ്പയെടുത്തിരുന്നു ഇതുകൂടാതെ മറ്റ് ബാധ്യതകളുമുണ്ടായിരുന്നു. ബാറുകള്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുനില്‍ മറ്റ് ജോലികള്‍ നോക്കിയിരുന്നു.

എന്നാല്‍ ഇതിലൂടെ വായ്പ്പത്തുക തിരിച്ചടയ്ക്കാനുള്ള തുക സുനിലിന് ലഭിച്ചിരുന്നില്ല.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ബീനയാണ് ഭാര്യ. മകന്‍ ആദിത്യന്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :