13 കാരനുമായി ശാരീരിക ബന്ധം, ഗർഭിണിയായ 20കാരി പ്രതി; നഴ്സറി ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 6 മാര്‍ച്ച് 2020 (12:14 IST)
13കാരനുമായി നിരവധി തവണ ലൈംഗികബന്ധത്തിലേർപ്പെട്ട ഇരുപതുകാരിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നഴ്സറി ജീവനക്കാരിയായ യുവതിയാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റക്കാരി ആണെന്ന് കോടതി കണ്ടെത്തി.

13 വയസുള്ള കുട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ബേര്‍ക്ക് ഷെയറിലാണ് സംഭവം. നഴ്‌സറി ജീവനക്കാരിയായ ലീ കോര്‍ഡിസാഡ് ആണ് പ്രായപൂർത്തിയായ ആൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസുകാരിയായ ലീ അന്നാണ് 13കാരനായ ആൺകുട്ടിയുമായി ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്. ലീ ഗർഭം ധരിച്ചപ്പോഴാണ് വിവരം പുറം‌ലോകം അറിയുന്നത്. ഇതിനിടയിൽ കാമുകനെ ലീ വിവാഹം ചെയ്തു. എന്നിട്ടും ആൺകുട്ടിയുമായുള്ള ബന്ധം ഒഴിവാക്കാൻ ലീ തയ്യാറായില്ല.


2018 വരെ പല തവണകളായി ആണ്‍ കുട്ടിയുമായി ലീ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പരാതി. ആൺകുട്ടിയുടെ വീട്ടുകാരാണ് ലീയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :