അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം, രാാജ്യമെങ്ങും പ്രതിഷേധം തുടരുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (17:24 IST)
സൈന്യത്തിലേക്ക് യുവാക്കളെ ഹ്രസ്വകാലയളവിലേക്ക് നിയമിക്കുന്ന അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. പല രാജ്യങ്ങളിലും സമാനമായ നിയമനം സൈന്യത്തിൽ നടത്തുന്നുണ്ടെന്നും രണ്ട് വർഷക്കാലമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

സേനയിൽ നിശ്ചിതകാലം തൊഴിൽ പരിശീലനം ലഭിക്കുന്ന യുവാക്കൾക്ക് കൂടുതൽ ജോലി സാധ്യതകൾ തുറന്നിടുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തിൻ്റെ പല ഭാഗത്തും പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :