ഒരു വഴിക്ക് പോകാൻ എത്രരൂപ ടോളാകും, നേരത്തെ അറിയാൻ ഗൂഗിൾ മാപ്പ് സഹായിക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (16:59 IST)
നിങ്ങൾ ഒരുവഴിക്ക് നിങ്ങളുടെ വണ്ടിയിൽ യാത്ര ചെയ്യുകയാണെങ്കിൽ എത്ര രൂപ രൂപത്തിൽ ചിലവാകും എന്ന കാര്യത്തിൽ നിങ്ങൾക്ക് പലപ്പോഴും സംശയങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഈ കണക്ക് നെരത്തെ തന്നെ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അത് യാത്ര ചെയ്യാൻ വളരെയധികം സൗകര്യപ്രദമായിരിക്കും. ഇപ്പോഴിതാ ഈ ഗൂഗിളിൽ ഉടൻ വരുമെന്നാണ് വാർത്തകൾ.

2022 ഏപ്രിലിലാണ് ഈ ഫീച്ചർ ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നെരത്തെ
ഒരു പ്രത്യേക റൂട്ടിൽ ടോളുകളൂണ്ടോ എന്ന് മാത്രമെ ഗൂഗിൾ മാപ്പ്സിൽ കാണിച്ചിരുന്നുള്ളു. എന്നാൽ പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് ആ റൂട്ടിനായി എത്ര രൂപ ടോൾ നിരക്കായി ചിലവാകും എന്നതിനെ പറ്റി കൃത്യമായ വിവരം ലഭിക്കും.

പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും ടോൾ നിരക്കുകൾ വ്യത്യാസപ്പെടാം, കൂടാതെ നിങ്ങൾ അത് കടക്കുന്ന നിർദ്ദിഷ്ട സമയത്ത് ടോൾ നിരക്ക് എത്രയായിരിക്കുമെന്നും ഗൂഗിൾ പറഞ്ഞുതരും. ടോൾ നിരക്കുകൾ കാണാാനുള്ള ഓപ്ഷൻ ഡിഫോൾട്ടായി സെറ്റ് ചെയ്യാവുന്നതാണ്. ഇതിനായി Settings > Navigation > See Prices എന്ന ഓപ്ഷൻ ഉപയോഗിക്കാം.


ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ബദൽ ടോൾ ഫ്രീ റൂടുകളും ഗൂഗിൾ കാണിക്കും. ഇതിനായി ഗൂഗിൾ മാപ്സിൻ്റെ മുകളിൽ വലത് വശഠുള്ള മൂന്ന് ഡോടുകളിൽ അമർത്തിയാൽ ഒരു റൂട്ട് തിരഞ്ഞെടുക്കാനും ആവശ്യാനുസരണം ടോളുകൾ ഒഴിവാക്കാനും ഉപയോക്താക്കളെ അനുവദിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :