കാവേരി ബന്ദ്: തീവണ്ടി തടയാന്‍ ശ്രമിച്ചതിന് സ്റ്റാലിന്‍ അടക്കമുള്ള ഡിഎംകെ നേതാക്കളെ അറസ്റ്റു ചെയ്തു; വൈകോയും അറസ്റ്റില്‍

കാവേരി ബന്ദിന് ജയലളിതയുടെ പിന്തുണയില്ല

ചെന്നൈ| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (11:49 IST)
കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിന് ഭാഗിക പ്രതികരണം. ചെന്നൈ നഗരത്തില്‍ കടകള്‍ പലതും തുറന്നിട്ടുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.

അതേസമയം, ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ തീവണ്ടി തടയാന്‍ ശ്രമിച്ചതിന് സ്റ്റാലിന്‍, കനിമൊഴി അടക്കമുള്ള ഡി എം കെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എം ഡി എം കെ നേതാവ് വൈകോയും അറസ്റ്റിലായിട്ടുണ്ട്.

ഇതിനിടെ, തഞ്ചാവൂരില്‍ 150 ഓളം സമരാനുകൂലികളെ പൊലീസ് സംഘം ബലം പ്രയോഗിച്ച് നീക്കി. ട്രയിന്‍ തടയാന്‍ പല സ്ഥലങ്ങളിലും ശ്രമം നടന്നെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. തമിഴ്നാട്ടില്‍ ബന്ദിനെ നേരിടാന്‍ ഒരു ലക്ഷം പൊലീസിനെയാണ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :