കാവേരി പ്രശ്നത്തില്‍ ചെന്നൈയില്‍ ഇന്ന് ബന്ദ്; 31 തമിഴ്സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ബന്ദ്; ബന്ദിന് പിന്തുണ പ്രഖ്യാപിക്കാതെ അണ്ണാ ഡിഎംകെ

കാവേരി ബന്ദിന് ജയലളിതയുടെ പിന്തുണയില്ല

ചെന്നൈ| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (08:30 IST)
കാവേരിപ്രശ്നത്തില്‍ ചെന്നൈയില്‍ ഇന്ന് ബന്ദ്. കാവേരി നദീജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്. 31 തമിഴ്സംഘടനകള്‍ സംയുക്തമായി ആചരിക്കുന്ന ബന്ദിന് ഡി എം കെ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഭരണകക്ഷി പാര്‍ട്ടിയായ എ ഡി എം കെ ബന്ദിന് പിന്തുണ അറിയിട്ടില്ല.

തമിഴ്​നാട്​ സ്വദേശികൾക്കു നേരെ കർണാടകയില്‍ സർക്കാരിന്റെ മൗനാനുവാദത്തോടെയാണ്​ അക്രമം നടക്കുന്നതെന്നും കാവേരിയിൽ നിന്ന്​ തമിഴ്​നാടിന്​ നൽകുന്ന വെള്ളം കുറച്ചത്​ തിരിച്ചടിയായെന്നുമാണ്​ തമിഴ്​നാട്​ സംഘടനകൾ ആരോപിക്കുന്നത്​.

കാവേരി​പ്രശ്​നത്തിൽ പ്രതിഷേധിച്ച്​ ഡി എം ഡി കെ നേതാവ്​ വിജയകാന്ത്​ അനിശ്​ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അതേസമയം, സ്കൂളുകള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനു സുരക്ഷ ഉറപ്പാക്കുമെന്നു പൊലീസ് അറിയിച്ചു. സര്‍ക്കാര്‍ ബസുകള്‍ക്കും ആവശ്യം വന്നാല്‍ പൊലീസ് സംരക്ഷണം നല്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :