ചെന്നൈ|
Last Updated:
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (11:05 IST)
ചെന്നൈയിലെ ജനജീവിതത്തെ കാര്യമായി ബാധിക്കാതെ കാവേരി വിഷയത്തിലെ തമിഴ്നാട് ബന്ദ്. ഭരണകക്ഷി പാര്‍ട്ടിയായ എ ഡി എം കെ പിന്തുണ അറിയിക്കാത്തതിനാല്‍ ബന്ദ് ചെന്നൈയില്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. മിക്ക കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. മലയാളികടകളും അടഞ്ഞു കിടക്കുകയാണ്. അങ്ങിങ്ങായി ചില കടകള്‍ തുറന്നിട്ടുണ്ട്.
ബന്ദിന് പ്രതിപക്ഷകക്ഷികളും വണികര്‍സംഘങ്ങളിന്‍ പേരമൈപ്പ് സംസ്ഥാന പ്രസിഡന്റ് എ എം വിക്രമരാജയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചായക്കട ഉടമസ്ഥ സംഘവും കടകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചെന്നൈയില്‍ ഏറ്റവും കൂടുതല്‍ ചായക്കടകള്‍ നടത്തുന്നത് മലയാളികളാണ്. ഇതിനിടെ, ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഉപരോധത്തിനു ശ്രമിച്ച ഡി എം കെ നേതാവ് സ്റ്റാലിനെയും സംഘത്തെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ബന്ദിനെ നേരിടാന്‍ സര്‍വ്വസന്നാഹങ്ങളുമായി മുഖ്യമന്ത്രി
ജയലളിത രംഗത്തെത്തി. ചെന്നൈ നഗരത്തിനുള്ളില്‍ സര്‍ക്കാര്‍ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. സര്‍ക്കാര്‍ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. തീവണ്ടി ഗതാഗതത്തെയും ബന്ദ് ഇതുവരെ ബാധിച്ചിട്ടില്ല. അതേസമയം, ലോറി, ഒരുവിഭാഗം ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ എന്നിവയും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ ചെന്നൈ ജീവിതത്തെ ബന്ദ് കാര്യമായി ബാധിച്ചിട്ടില്ല. ബന്ദിനെ നേരിടാന്‍ ചെന്നൈ നഗരത്തില്‍ മാത്രം 20,000 പൊലീസുകാരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, ചെന്നൈയ്ക്ക് പുറത്ത് തമിഴ്നാട്ടില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചു.
ബാങ്കുകള്‍, സ്കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പൊലീസ് സംരക്ഷണം നല്കുന്നുണ്ട്. ബന്ദിന്, എ ഡി എം കെ ഒഴികെയുള്ള എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
(ചിത്രങ്ങളില്‍ ചെന്നൈ ചെട്‌പെടില്‍ നിന്നുള്ള ബന്ദ് കാഴ്ചകള്‍)