മുസ്ലീം സംവരണം മഹാരാഷ്ട്ര ഹൈക്കോടതി റദ്ദാക്കി

സംവരണം, മഹാരാഷ്ട്ര, മുസ്ലീംഗള്‍, മറാത്തികള്‍
മുംബൈ| VISHNU.NL| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (15:03 IST)
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാറാത്തികള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് 5 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയ നടപടി മുംബൈ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ പൃഥ്വിരാജ് ചവാന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് സംവരണം ഏര്‍പ്പെടുത്തിയത്.

മറാത്ത- മുസ്ലീം വോട്ട്‌ബാങ്ക് ലക്ഷ്യമിട്ടായീരുന്നു തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സര്‍ക്കാര്‍ ഈ നടപടി സ്വികരിച്ചത്. മഹാരാഷ്ട്രയിലെ ജനസംഖ്യയില്‍ 30-35 ശതമാനം വരുന്നതാണ് മറാത്തികള്‍. രാഷ്ട്രീയമായി വന്‍ സ്വാധീനശക്തിയായ മറാത്തികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് വലിയ വിവാദമുയര്‍ത്തിയിരുന്നു.
സാമൂഹികമായോ, സാമ്പത്തികമായൊ പിന്നോക്കം നില്‍ക്കാത്ത ജനവിഭാഗത്തിന് സംവരണം നല്‍കിയത് അന്ന് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

സാമൂഹികമായോ വിദ്യാഭ്യാസപരമായോ പിന്നാക്കാവസ്ഥയില്‍ ഉള്ളവരല്ല ഇവര്‍. മറാത്തികളിലെ ഒരു വിഭാഗമായ കുന്‍ബിസിന് ഇതിനോടകം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള മറാത്ത ജനസംഖ്യയില്‍ 31.5% വരുമിത്. കര്‍ഷകരായ കുന്‍ബീസ് വിദര്‍ഭയിലും കൊങ്കണിലുമാണ് വസിക്കുന്നത്. അതേസമയം വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീംഗള്‍ക്കും മറാത്തികള്‍ക്കും മറാത്തികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സംവരണം ഹൈക്കോടതി നിലനിര്‍ത്തിയിട്ടുമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :