തടവുകാരെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 26 മെയ് 2014 (17:54 IST)
മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിലുള്ള അനുകൂലപ്രതികരണമായി പാകിസ്ഥാന്‍ മോചിപ്പിച്ച ഇന്ത്യന്‍ തടവുകാരെ ഇന്ന് വാഗാ അതിര്‍ത്തിയില്‍ അതിര്‍ത്തിരക്ഷാ സേനയ്ക്ക് കൈമാറി.

പാക് അധികൃതര്‍ പിടിച്ചെടുത്തിരുന്ന 57 മീന്‍പിടുത്ത ബോട്ടുകളും തടവുകാര്‍ക്ക് പാക്കിസ്ഥാന്‍ വിട്ടുനല്‍കി. കറാച്ചിയില്‍ നിന്ന് ബസ് മാര്‍ഗമാണ് തടവുകാരെ വാഗാ അതിര്‍ത്തിയിലെത്തിച്ചത്.

ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദം തടവുകാര്‍ ആരും തന്നെ മറച്ചുവച്ചില്ല. ബ്രേസ്‌ലെറ്റ്,​ കീചെയിന്‍ തുടങ്ങിയ സാധനങ്ങള്‍ നിര്‍മിക്കുകയായിരുന്നു ജയിലില്‍ ജോലിയെന്ന് തടവുകാരില്‍ ചിലര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :