പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 25 മെയ് 2014 (10:22 IST)
നിയുക്ത പ്രധാനമന്ത്രിയുടെ സ്ത്യ പ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിച്ചതില്‍ നന്ദി സൂചകമായി പാക്കിസ്ഥാനും ശ്രീലങ്കയും തങ്ങളുടെ ജയിലുകളില്‍ ഉള്ള ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നു. പാക്കിസ്ഥാന്‍ 150 ഓളം വരുന്ന മത്സ്യത്തൊഴിലാളികളെയാണ് വിട്ടയക്കുന്നത്.

ഇവരെ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് അയക്കുമെന്നാണ് സൂചന. സമുദ്രാര്‍തിര്‍ത്തി ലംഘിച്ചതിനാണ് ശ്രീലങ്കയും പാക്കിസ്ഥാനും മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നത്. ഇന്ത്യ നിരവധി കാലാമായി ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ മോചനം.

തടവുകാരെ മോചിപ്പിക്കുന്നതി മറ്റൊരു നയതന്ത്ര പരീക്ഷണവും നടത്തുകയാണ്. ലങ്കയുടെ തടവിലുള്ളവര്‍ കൂടുതലും തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ്. ഇവരെ വിട്ടയക്കുന്നതിലൂടെ ഇന്ത്യയില്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ഒരളവു വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് രാജപക്സെയുടെ കണക്കുകൂട്ടല്‍.

ഇതിനിടെ പാക്കിസ്ഥാന്റെ കൈയിലുള്ള കശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകള്‍ നവാസ് ഷൈരീഫുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്.

സത്യപ്രതിജ്ഞയ്ക്ക് പാക് വിദേശകാര്യ മന്തിയടക്കമുള്ള നയതന്ത്ര സംഘമാണ് എത്തുന്നത്. 27 ഉഭ്യകക്ഷി ചര്‍ച്ചകള്‍ നടത്തുവാനാണ് മോഡിയുടെയും ഷെരീഫിന്റെയും തീരുമാനം. ഇതിനായി അടുത്ത ദിവസം തന്നെ പുതിയ ദേശീയ ഉപദേഷ്ടാവിനെ നിയമിക്കുമെന്നാണ് വാര്‍ത്തകള്‍. മുന്‍ റോ മേധാവി അജിത് ഗോയല്‍ ആകും പുതിയ ദേശീയ ഉപദേഷ്ടാവിയെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :