യുണൈറ്റഡ് നേഷന്‍സ്|
VISHNU.NL|
Last Modified തിങ്കള്‍, 26 മെയ് 2014 (12:41 IST)
ഐക്യരാഷ്ട്ര സഭയ്ക്കുവേണ്ടി സമാധാന ദൌത്യം നിര്‍വഹിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച എട്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ബഹുമതി. ലെഫ്. കേണല്‍ മഹിപാല്‍ സിംഗ്, ലാന്‍സ് നായിക് നന്ദകിഷോര്‍ ജോഷി, ഹവില്‍ദാര്‍ ഹീരാ ലാല്‍, ഭരത് ശശ് മല്‍, സുബേദാര്‍ ശിവകുമാര്‍ പാല്‍, ധര്‍മേഷ് സംഗ് വന്‍, കുമാര്‍ പാല്‍ സിംഗ്, രമേശ്വര്‍ സിംഗ് എന്നിവര്‍ക്കാണ് ബഹുമതി.
മഹിപാല്‍ സിംഗ്, നന്ദകിഷോര്‍, ഹീര ലാല്‍, ശിവ കുമാര്‍ പാല്‍ , ഭരത് ശശ് മല്‍ എന്നിവര്‍ തെക്കന്‍ സുഡാനില്‍ ഏപ്രിലില്‍ ആണ് കൊല്ലപ്പെട്ടത്. യു.എന്‍. സംഘത്തിന് അകമ്പടിപോയ ഇവരുടെ വാഹനം 200 പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു.
ധര്‍മേഷ് സംഗ് വനും കുമാര്‍ പാല്‍ സിംഗും മരിച്ചത് തെക്കന്‍ സുഡാനിലെ അക്കേബൊയില്‍ യു.എന്‍. സൈനിക നടപടിക്കിടെയാണ്. 2013 ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയിലെ ദൗത്യത്തിനിടെയാണ് രമേശ്വര്‍ സിംഗ് കൊല്ലപ്പെട്ടത്.
യു.എന്‍. സമാധാന സംരക്ഷണദിനത്തിന്റെ ഭാഗമായ മെയ് 29-ന് നടക്കുന്ന ചടങ്ങില്‍ ഇവരുടെ ബന്ധുക്കള്‍ ബഹുമതി ഏറ്റുവാങ്ങും.ഇവരുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 106 പേര്‍ക്കാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മരണാനന്തര ബഹുമതി നല്‍കുന്നത്.