കശ്മീരിനായി വലിയ പ്രഖ്യാപനങ്ങൾ, കശ്‌മീരിൽ ഉടൻ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

Last Updated: വ്യാഴം, 8 ഓഗസ്റ്റ് 2019 (20:45 IST)
ഡൽഹി: കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന 370ആം അനുച്ഛേദം സംസ്ഥാനത്ത് തീവ്രവാദവും അഴിമതിയും മാത്രമാണ് സൃഷ്ടിച്ചത് എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കശ്മീലെ കേന്ദ്ര ഭരണം നിശ്ചിത കാലത്തേക്ക് മാത്രമാണെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരിൽ നടപ്പിലക്കിയത് ചരിത്രപരമായ തീരുമനമാണ് 370ആം, അനുച്ഛേദം കശ്മീരിന്റെ വികസനത്തിന് തടസമായിരുന്നു.. കശ്മീരിൽ ഇതുവരെ വികസനം എത്തിയിട്ടില്ല. കശ്മീരിന്റെ അധുനിക വത്കരണനാത്തിനണ് സർക്കാർ മുൻഗണന നൽകുന്നത്. റോഡ്‌ റെയിൽ, വ്യോമ ഗതാഗത മാർഗങ്ങൾ വികസിപ്പിക്കും. കശ്മീരിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.

കശ്മീരിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പു വരുത്തും, പഠനത്തിനായി കുട്ടികൾക്ക് കേന്ദ്ര സർക്കർ സ്കോളർഷിപ്പുകൾ നൽകും.
ഐഐടി, ഐഐഎം, എയിംസ് തുടങ്ങീയ കശ്മീരിൽ പ്രവർത്തനം അരംഭിക്കും. കശ്മീറിലെയും ലഡാക്കിലെയും ടൂറിസം സാധ്യതകൾ വർധിപ്പിക്കും. സദ്ഭരനത്തിന്റെ പ്രതിഫലനം കശ്മീരിൽ ഉടൻ കണ്ടുതുടങ്ങും എന്നും പ്രധനമന്തി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :