Last Modified ഞായര്‍, 27 ജനുവരി 2019 (10:11 IST)
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും.
കൊച്ചിൻ റിഫൈനറിയിലാണ് പ്രാധാനമന്ത്രിയുട ആദ്യ പരിപാടി. ബി പി
സി എല്ലിന്റെ വിവിധ പാദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. ഉച്ചക്ക് 1.55നാണ് കൊച്ചി നാവികസേനാ ആസ്ഥാനത്ത് പ്രധാനമന്ത്രി എത്തുക. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രാധാനമന്ത്രിയുടെ കേരള സന്ദർശനത്തിന് പ്രാധാന്യം ഏറെയാണ്.
നാവിക ആസ്ഥാനത്തുനിന്നും ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് മൈതാനത്ത് എത്തും ഇവിടെ നിന്നും റോഡ് മാർഗമാവും പ്രധാനമന്ത്രി റിഫൈനറിയിലേക്ക് പോവുക. റിഫൈനറയിലെ
വിവിധ പരിപാടികൾക്ക് ശേഷം വൈകിട്ട് 4.15ഓടെ ത്യശൂർ തേക്കിൻകാട് മൈതാനിയിൽ യുവമോർച്ച സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.
സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അഞ്ചുമണിയോടെ പ്രധാനമന്ത്രി കൊച്ചിയിലേക്ക് തന്നെ തിരികെയെത്തും. അവിടെനിന്നും ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. ഒരു മാസത്തിനിടെ ഇത് രാണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.