ഞാൻ ഏറെ സന്തോഷിക്കുന്നു', മോഹൻലാലിന് ആശംസകൾ നേർന്ന് മഞ്ജു വാര്യാർ

Last Modified ശനി, 26 ജനുവരി 2019 (15:37 IST)
കൊച്ചി: രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ആശംസയറിയിച്ച്‌ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ
മഞ്ജു വാര്യര്‍. ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. ലാലേട്ടന്റെ
നേട്ടം വ്യക്തിപരമായി തനിക്ക് ഏറെ സാന്തഷം നൽകുന്നതാണെന്ന് മഞ്ജു കുറിച്ചു.

പദ്മാ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു.
നമ്പി നാരായണനുളള പദ്മഭൂഷാൺ പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണെന്നും നീതിക്കു വേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് ലഭിച്ച അംഗീകാരമാണെന്നും മഞ്ജു ഫെസ്ബുക്കില്‍ കുറിച്ചു.

പദ്മാ പുരസ്കാാങ്ങൾ ലഭിച്ച മറ്റുള്ളവരെ അഭിനന്ദിക്കാനും മഞ്ജു മറന്നില്ല.
പദ്മശ്രീ സ്വന്തമാക്കിയ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവർക്കും മഞ്ജു അഭിനന്ദനം അറിയിച്ചു..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :