1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. pregnent delivery in train , train , delivery , pregnent

ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ടോയ്‌ലറ്റില്‍ പ്രസവം; കുഞ്ഞ് പാളത്തില്‍ വീണു

ട്രെയിനില്‍ പ്രസവം
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഗര്‍ഭിണിയായ യുവതി ടോയ്ലറ്റില്‍ പ്രസവിക്കുകയും കുഞ്ഞ് ടോയ്ലറ്റിനുള്ളിലൂടെ റയില്‍വേ ട്രാക്കിലേക്ക് വീഴുകയും ചെയ്‌തു. അതേസമയം കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 22കാരിയായ മന്നു എന്ന യുവതി ടോയ്ലറ്റില്‍ പോവുകയും പെട്ടെന്ന് പ്രസവ വേദനയുണ്ടായതിനെത്തുടര്‍ന്ന് അവിടെവെച്ച് പ്രസവിക്കുകയും കുഞ്ഞ് ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് യുവതി ടോയ്ലറ്റില്‍ ബോധം കെട്ടു വീഴുകയുമയിരുന്നു.

ട്രെയില്‍ കടന്നുപോയ ശേഷം ട്രാക്കില്‍ നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് സമീപവാസി നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. അമ്മയും കുഞ്ഞും അപകടനില തരണം തരണം ചെയ്തതായി പൊലീസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin
അടുത്ത ലേഖനം
സ്ത്രീകള്‍ എന്തുകൊണ്ട് ചതിക്കുന്നു?