1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. prakash karat about merger

ഇടത് പാര്‍ട്ടികള്‍ ശക്തിയാര്‍ജിച്ചാല്‍ മാത്രമെ ഐക്യം സാധ്യമാകുവെന്ന് കാരാട്ട്

പ്രകാശ് കാരാട്ട്
ഇടത് ഐക്യത്തിന് ആഹ്വാനം നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.  ഇടത് പാര്‍ട്ടികള്‍ ശക്തിയാര്‍ജിച്ചാല്‍ മാത്രമെ ഇടത് ഐക്യം സാധ്യമാവുകയുള്ളൂ എന്നും അതിന് ഇടതു പാര്‍ട്ടികള്‍ ശ്രമിക്കണമെന്നും കാരാട്ട് പറഞ്ഞു.
 
പോണ്ടിച്ചേരിയില്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപി എമ്മിനെതിരെ വിമര്‍ശനമുയര്‍ന്നു. ആര്‍.എസ്.പി മുന്നണി വിടാന്‍ കാരണം സിപിഎമ്മിന്റെ പിടിവാശിയാണെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.