പോസ്റ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി തപാല്‍ വകുപ്പ് വരുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (14:36 IST)
പേമെന്റ് ബാങ്ക് തുടങ്ങാന്‍ പോസ്റ്റല്‍ വകുപ്പിന് റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിച്ചേക്കും. ആഗസ്തില്‍ ലൈസന്‍സ് ലഭിക്കുമെന്ന് വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രകാരം ചെറിയ സേവിങ്‌സ് അക്കൗണ്ടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് പേമെന്റ് ബാങ്കിന്റെ ലക്ഷ്യം.

100 കോടി രൂപ മൂലധനമാണ് ഒരു പേമെന്റ് ബാങ്ക് തുടങ്ങാന്‍ വേണ്ടത്. 25 ശതമാനം ബ്രാഞ്ചുകളും ബാങ്കിങ് സേവനങ്ങള്‍ ഇല്ലാത്ത ഗ്രാമീണ മേഖലയിലായിരിക്കണമെന്നും നിബന്ധനയുണ്ട്. അതേസമയം ബില്ലടയ്ക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ നല്‍കാം. എടിഎം കാര്‍ഡുകള്‍ നല്‍കാമെങ്കിലും പേമെന്റ് ബാങ്കുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനാകില്ല. കൂടാതെ നിക്ഷേപം സ്വീകരിക്കാമെങ്കിലും പേമെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അനുവാദമില്ല. പരമാവധി നിക്ഷേപം ഒരു ലക്ഷം മാത്രമെ ഒരാളില്‍ നിന്ന് സ്വീകരിക്കാനും കഴിയുകയുള്ളു.

1,54,000 പോസ്റ്റ് ഓഫീസുകളാണ് രാജ്യത്തുള്ളത്. ഇവ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കും. ഗ്രാമപ്രദേശങ്ങളില്‍ മാത്രം 1,30,000 പോസ്റ്റ് ഓഫീസുകളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 27,215 പോസ്റ്റ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ ബന്ധിപ്പിച്ചിരുന്നു. ഇത് ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കും. ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ 550 കോടി രൂപ വരുമാനമുണ്ടാക്കാനാകുമെന്നാണ് പോസ്റ്റല്‍ വകുപ്പ് കണക്കുകൂട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :