ന്യൂഡഹി|
Last Modified ഞായര്‍, 21 ജൂണ്‍ 2015 (16:42 IST)
അഞ്ഞൂറിന്റേതും ആയിരത്തിന്റേതുമടക്കം 2005നു മുമ്പ് അച്ചടിച്ച കറന്‍സി നോട്ടുകള്‍ ബാങ്കുകള്‍ക്ക് കൈമാറ്റം ചെയ്യാനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കും. 2005നു മുമ്പില്‍ പ്രചാരത്തിലുള്ള പഴയ നോട്ടുകള്‍ പിന്‍വലിക്കാനായി പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ അടുത്തുള്ള ബാങ്കുകളി നിന്ന് കൈമാറ്റം ചെയ്യാനോ റിസര്‍വ് ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
നിയമപരമായി കൈമാറ്റം ചെയ്യാനായി ജനുവരി ഒന്നു വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് ജൂണ്‍ 30വരെ നീട്ടുകയായിരുന്നു. 2005നു മുമ്പുള്ള നോട്ടുകളി പിന്‍ഭാഗത്ത് വര്‍ഷം അച്ചടിക്കാത്തതിനാ ഇവ തിരിച്ചറിയാന്‍ എളുപ്പമാണ്.