വായ്പാ നയം പ്രഖ്യാപിച്ചു: മുഖ്യ പലിശ നിരക്കുകൾ 0.25% കുറച്ചു​,​ ബാങ്ക് പലിശ കുറഞ്ഞേക്കും

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ , റീപോ നിരക്കുകള്‍ , ധനക്കമ്മി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 2 ജൂണ്‍ 2015 (11:26 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ നിരക്കുകള്‍ 0.25 ശതമാനം കുറച്ചു. മറ്റ് അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല. ഈ വര്‍ഷം ഇതു മൂന്നാം തവണയാണു റീപോ നിരക്കില്‍ ആര്‍ബിഐ കുറവു വരുത്തുന്നത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാൻ സാദ്ധ്യതയേറി. രാജ്യത്തെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വർഷം നാല് ശതമാനമായി കുറയുകയും മൊത്ത ആഭ്യന്തര ഉൽപാദനം 7.3 ശതമാനത്തിലേക്ക് ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ് പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായത്.

അടിസ്ഥാന നിരക്കില്‍നിന്ന് 0.25 ശതമാനം കുറച്ചതുവഴി റീപോ 7.25ല്‍ എത്തി. റിവേഴ്സ് റീപോ നിരക്കുകളില്‍ മാറ്റമില്ല. അത് ഇപ്പോഴുള്ള 6.5 ശതമാനത്തില്‍ തുടരും. ക്യാഷ് റിസര്‍വ് റേഷ്യോ നാലു ശതമാനത്തില്‍ തുടും. ഈ വര്‍ഷം ജനുവരിയിലും മാര്‍ച്ചിലും കാല്‍ ശതമാനം വീതം റീപോനിരക്കില്‍ കുറവു വരുത്തിയിരുന്നു. പിന്നീട് ഏപ്രില്‍ ഏഴിനു ധന നയാവലോകനം നടത്തിയിരുന്നെങ്കിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. കരുതൽ ധന അനുപാതം അരശതമാനം കുറച്ചിരുന്നെങ്കിൽ വിപണിയിലെ പണലഭ്യതയിൽ 40,000 കോടി രൂപയുടെ വർദ്ധനയുണ്ടായേനെ. അടിസ്ഥാന നിരക്കില്‍നിന്ന് 0.25 ശതമാനം കുറച്ചതുവഴി റീപോ 7.25ല്‍ എത്തി. റിവേഴ്സ് റീപോ നിരക്കുകളില്‍ മാറ്റമില്ല. അത് ഇപ്പോഴുള്ള 6.5 ശതമാനത്തില്‍ തുടരും. ക്യാഷ് റിസര്‍വ് റേഷ്യോ നാലു ശതമാനത്തില്‍ തുടരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :