എസ് ബി ഐ പലിശ നിരക്ക് കുറച്ചു

Last Modified ബുധന്‍, 3 ജൂണ്‍ 2015 (11:00 IST)
റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ച സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് കുറച്ചു.
9.85% ല്‍നിന്ന് 9.7% ആയാണ് സ്റ്റേറ്റ് ബാങ്ക് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് പ്രമുഖ ബാങ്കുകളായ അലഹബാദ് ബാങ്ക്, ദേനാ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയും പലിശ നിരക്കുകള്‍ കുറയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്.

അലഹബാദ് ബാങ്ക് അടിസ്ഥാന നിരക്ക് 0.30 ശതമാനം കുറച്ചു. ബാങ്കിന്റെ അടിസ്ഥാന നിരക്ക് ജൂണ്‍ എട്ടു മുതല്‍ 9.95 ശതമാനമായിരിക്കും. ദേനാ ബാങ്കും പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കും ബേസ് നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ ഈ ബാങ്കുകളുടെ അടിസ്ഥാന പലിശ നിരക്ക് 10 ശതമാനമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :