മധുര|
priyanka|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (10:46 IST)
മേല്‍ജാതിക്കാരായ കുട്ടികളെ ആക്ഷേപിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ അഞ്ച് ദളിത് കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പോക്‌സോ നിയമപ്രകാരം കേസ്സെടുത്തു. ഒരു പെണ്‍കുട്ടിയടക്കം അഞ്ച് കുട്ടികള്‍ക്കെതിരെയാണ് കേസ്. ഒമ്പതുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് കേസില്‍ കുടുങ്ങിയത്.
മധുരയ്ക്കടുത്ത് ഉസുലാംപെട്ടിയിലെ ഉലൈപ്പട്ടി ഗ്രാമത്തിലാണ് സംഭവം. മേല്‍ജാതിക്കാരായ തേവര്‍ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ചാണ് കുട്ടികള്‍ക്കെതിരെ പോസ്‌കോ ചുമത്തിയത്. സ്‌കൂളിലേക്ക് പോകുന്നതിനിടെയുണ്ടായ ചെറിയ വഴക്കാണ് എഐഡിഎംകെ എംഎല്‍എയുടെ ആവശ്യപ്രകാരം കുട്ടികള്‍ക്കെതിരെ പോക്‌സോ ചുമത്തുന്നതിലേക്ക് വഴി മാറിയത്. മധുര, രാമനാഥപുരം, ജില്ലകളില്‍ ശക്തമായ വേരോട്ടമുള്ള സമുദായമാണ് തേവര്‍.
തന്റെ കരിയറിലെ ഏറ്റവും നിര്‍ഭാഗ്യകരമായ കേസ്സാണിതെന്ന് ഉസിലംപെട്ടി ഡിവൈഎസ്പി എസ് രാമകൃഷ്ണന്‍ പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും തേവര്‍ സമുദായത്തില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. പോക്‌സോ ചുമത്തിയതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ ജുവനൈല്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്.