ഡാമില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

യുവാക്കള്‍ മുങ്ങിമരിച്ചു

ചിറ്റൂര്‍| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:58 IST)
ചിറ്റൂര്‍ മൂലത്തറ റെഗുലേറ്ററില്‍ കുളീക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍ പെട്ട് മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശികളായ മൂന്നു പേരാണു കുളിക്കാനിറങ്ങിയത് എങ്കിലും ഒരാള്‍ രക്ഷപ്പെട്ടു.

ഗോപാലപുരം മണ്ണൂര്‍ സ്വദേശി കാളീശ്വരന്‍ (24), പൊള്ളാച്ചി നഗരംസ്വദേശി മയില്‍സ്വാമി (25) എന്നിവരാണു ഒഴുക്കില്‍ പെട്ട് മരിച്ചത്. ഗോപാലപുരത്തെ ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ 5 യുവാക്കളാണു കഴിഞ്ഞ ദിവസം രാവിലെ കുളിക്കാന്‍ എത്തിയത്.

എന്നാല്‍ വെള്ളത്തിന്‍റെ ശക്തമായ ഒഴുക്ക് കണ്ട് രണ്ട് പേര്‍ കരയ്ക്ക് നിന്നതേയുള്ളൂ. ഒഴുക്കില്‍ പെട്ട ഇരുവരെയും സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :